Sunday, October 20, 2002

ഭ്രാന്തന്‍

ഞാനെന്തു തെറ്റു ചെയ്തു
ഭ്രാന്തനെന്നു വിളിക്കുവാന്‍,
ഭൂതത്തെ പരിണയിച്ചതോ
ഭാവിയെ പ്രണയിക്കുന്നതോ, യതോ
മൂന്നുമൊന്നിച്ചു പറ്റായ്കയാല്‍
വര്‍ത്ത‍മാനത്തെ മറന്നതോ?

ഒറ്റക്കണ്ണന്‍

വിളിച്ചു ജനമെന്നെ
കാണുവാനൊരു കണ്ണുണ്ടായിരിന്നിട്ടു-
‘മൊറ്റക്കണ്ണന്‍, വെറും ഒറ്റക്കണ്ണന്‍!’
വിളികേട്ട് സഹികെട്ട്
ഞാനുമവരെ വിളിച്ചു
‘ഇരട്ടക്കണ്ണന്‍, ഭയങ്കര ഇരട്ടക്കണ്ണന്‍!’

(പിന്നാല്‍ നടക്കുന്ന വെറുമുറുമ്പുപോല്‍
പിന്നാലായിടുവാനാഗ്രഹമില്ലായ്കായാല്‍)

Sunday, June 17, 2001

പിറവിക്കുരുടന്‍

സ്വപ്നം കാണുക
എന്‍ പതിവാണ്;
അതില്‍ നിര്‍വൃതി അടയുക
എന്‍റെ സായൂജ്യമാണ്.
പക്ഷെ
എന്‍റെ സ്വപ്നങ്ങള്‍ക്ക്
നിറമില്ല, എന്തിന് അത്
‘ബ്ലാക്ക് ആന്‍റ് വൈറ്റ്’ പോലുമല്ല
അവിടെ പിന്നയോ
ഇരുട്ടിന്‍റെ ഇരിട്ടിലെ
വെറും നിഴലാട്ടം മാത്രം;
ഞാനൊരു പിറവിക്കുരുടന്‍.
പക്ഷെ ഏഴുവര്‍ണ്ണങ്ങളും
എന്‍റെ കണ്ണിലാണ്,
കണ്ണിന്‍റെ ഉള്ളിന്‍റെ ഉള്ളിലാണ്.
ഗര്‍ഭപാത്രത്തിന്‍റെ
നീലിച്ച ചുവപ്പാണ്
നിഴലിച്ച് നില്പതീ
പിറവിക്കുരുടന്‍റെ കണ്ണില്‍.
അതെ...
ഞാനൊരു പിറവിക്കുരുടന്‍.
പകലിന്‍റെ ഇരുട്ടില്‍
ഞാനും അവള്‍ മൂങ്ങച്ചാരും
കുശലം പറയും;
പിന്നെ അല്പം രാഷ്ട്രീയവും.
ഞങ്ങളോടൊപ്പം വെടിപറയുവാന്‍
വരുവതുണ്ട് വവ്വാലേട്ടനും.
കാതിന്‍റെ ദീര്‍ഘ ദ്രിഷ്ടിയില്‍
സഞ്ചരിക്കാറുണ്ട് മൂവരും.
മാത്രമോ, ഞങ്ങള്‍
അസ്വതിക്കാറുണ്ടെപ്പോഴും
പാറയില്‍ വീണു
പൊട്ടിച്ചിരിക്കുന്ന വെള്ളച്ചാട്ടത്തെ.
അണയുന്ന അര്‍ക്കന്‍റെ
ഇളം ചൂടെറ്റ്
ഇംഗിതം മറന്നു പാടുന്ന കിളികള്‍.
അനിലന്‍റെ തലോടലില്‍
അലിഞ്ഞു തീരുന്ന
തുഷാര തരുലതാതികള്‍.
കാണുവതുണ്ട് ഞങ്ങള്‍ പലപ്പോഴും
കരയാന്‍ മറന്നു പോയ
മലര്‍വാടിതന്‍ പരിമളം.
ചിതലരിച്ച ഓര്‍മ്മതന്‍
ഓരത്ത്കൂടി
ഓളമിട്ടുപൊന്തുന്ന വര്‍ണ്ണങ്ങളിവ.
അതെ...
ഞാനൊരു പിറവിക്കുരുടന്‍.
അത്കൊണ്ട്തന്നെ
എന്‍ അകതാരില്‍
ജീവിച്ചിട്ടില്ല അവയോന്നുമോരിക്കലും.
ആശിക്കാന്‍പോലുമൊരാശയില്ല,
വഹ്നിജ്വലിക്കും ത്രിക്കണ്ണില്‍ നിന്നും
‘സൈബറി’ല്‍ കുരിങ്ങിയ നഗ്നതകണ്ടാല്‍.
അതെ...
ഞാനൊരു പിറവിക്കുരുടന്‍.
എങ്കിലും കാണുവതുണ്ട്
വൃദ്ധസദനത്തിന്‍റെ തേങ്ങല്‍;
എല്ലാം കാണുവാന്‍ വിധിക്കപ്പെട്ട
പാവം അന്തേവാസികള്‍,
അവര്‍ മാത്രമാണെന്‍റെ ബന്ധുക്കള്‍.
പൂവിന്‍റെ മണമുള്ള
നേഴ്സിന്‍റെ കരംഗ്രഹിച്ച്
ഇടനാഴിക കടക്കുമ്പോളറിയാതെ
തെന്നിവീഴുന്നു ഓര്‍മ്മകള്‍
പിന്നിലേക്ക്‌...
കാരണം
എന്‍റെ സ്വത്തിനെ കല്യാണം കഴിച്ച
എന്‍റെ ഭാര്യയ്ക്കും മണം
ഇത് തന്നെയായിരുന്നു.
പിരിക്കില്ല നമ്മെ മരണമൊരുനാളും
എന്നവള്‍ ചൊല്ലിയെന്‍
മാറില്‍ ചാരുമ്പോഴും;
ആത്മാവിലലിയുന്ന പൊന്നുമ്മ
നല്‍കിയീ ഏകാന്തസ്വര്‍ഗ്ഗത്തിലാക്കി
അവളുടെ കാലടിയകലുമ്പോഴും
ഈ നശിച്ച നിര്‍വ്വികാരത
എന്നിലലിഞ്ഞു ചേര്‍ന്നിരുന്നു.
അതെ...
മരിച്ച ഓര്‍മകളെ
കബറടക്കം ചെയ്ത ജീവിക്കുന്ന കല്ലറ;
ഞാനൊരു പിറവിക്കുരുടന്‍.


In the inn

Once I was hastily on my foot,
In the toils of life to take root.

A melodious song halted flowing into ears,
Yet nothing was meaningful that hears.

Looking for the melodist none was there,
 In the landscape where green was rare.

Never I chanced before to hear such,
That I tried best to gather much.

My eyes did eagerly move around,
It was a silver pigeon that I found.

Having no notice of me she went on singing,
The madrigal made in my heart real feeling.

She whether describing the sunset in the west,
Or longing the proximity of the dear for rest.

The melody echoed where she did perch,
The burning sky-eye was on the wretch.

The earth bestowed breath with charm,
Making her feathers shudder that were calm.

Glittered her eyes as she sang,
Having unknown the feeling of pang.

She must be sure of the temporal life,
That we misuse in the pretty inn unsafe.

Hero makes senseless life feasible,
Zero shrinks from thinking feeble.

Drifting me into reverie of the gutter,
With no notice of mine she did flutter.

I lost myself in brooding on in the valley,
Then into the darkness I made a sally.

The black light had fallen over the earth,
That had taken away all our mirth.

Monday, December 25, 2000

ഒരു ദിവാസ്വപ്നം

കണ്ണിനെ താഴിട്ട് പൂട്ടി
തണുപ്പിനെയും പുതച്ചു
‘അസൈമെന്‍റ്റ്’നെ തലയിണയാക്കി
ഞാന്‍ മരിച്ചു,
ആസ്ഥാനത്തെ കൈയിന്‍റെ ചൂടില്‍
ചെറിയൊരു മരണം.
അങ്ങ് അകലെ
ഇരുട്ടിന്‍റെ അങ്ങേയറ്റത്ത്
ഉറക്കെപുഞ്ചിരിക്കുന്നു
ഒരു പല്ലുന്തിയ താരന്‍.
അവന്‍ നീട്ടി പാടുന്നു
താരാട്ടുപാട്ട്.
ഊഴ്‌ന്നിറങ്ങുന്നത്
വാരിതിയുടെ മാറില്‍.
അതേറ്റുപാടുവാന്‍ ചീവീടുകള്‍,
ഗളത്തിലെ പാറകള്‍ക്കിടയില്‍
ചിരട്ടയിട്ടു മാന്തല്‍.
ശ്ര്യഗം കൊണ്ട് ഹനുമാന്‍ കണക്കെ
അതും പേറി മന്ദമാരുതന്‍.
അവന്‍ എന്നെ തലോടി, മെല്ലെ
കാതിലെന്തോ മന്ത്രിച്ചു;
ഒരിക്കല്‍ കൂടി വന്നെത്തി
ആ സ്വര്‍ഗ്ഗത്തിന്‍റെ പുഞ്ചിരി.
കാക്കിണ മുനവാള്‍ കൊണ്ട് കീറിയ
ഹൃദയത്തിന്‍ ചാലില്‍
കുടിലിന്‍റെ വക്കില്‍
ഒരു നുറുങ്ങു വെട്ടവുമായ്‌, ചേക്കെറുവാന്‍
അവന്‍ വീണ്ടും വന്നത്രേ.
അതെ വീണ്ടും വന്നൊരു
ക്രിസ്തുമസ്.
ആ കടും തണുപ്പിന്‍റെ കൊടുംചൂടില്‍
ഞാന്‍ ഉണര്‍ന്നു;
അല്ല ഉണര്‍ത്തിയതാണ്,
ഗര്‍ഭപാത്രത്തില്‍ കത്രികപോല്‍
കര്‍ണപടത്തെ വെട്ടിമുറിക്കുന്ന ശബ്ദം.
അങ്ങകലെ മാമലകള്‍ക്കപ്പുറം
അഫ്ഗാനിസ്ഥാനില്‍ വീണ
ബോംബിന്‍റെ ചോരമണം.
തീതുപ്പിപ്പായുന്ന ടാങ്കുകള്‍ക്കിടയില്‍
വെടിയുന്ന ജീവനോട്
മല്ലിടുന്ന ജന്മങ്ങള്‍.
ചക്രങ്ങളില്‍ അമരുന്ന ദേഹങ്ങള്‍;
ഞരങ്ങല്‍
കാതുകളില്‍ ഗര്‍ജ്ജനങ്ങള്‍.
എന്‍റെ ഉദരത്തില്‍ ജ്വലിക്കുന്നു
ഹൃദയത്തില്‍ കത്തുന്ന സമുദ്രം.
കരളിന്‍റെ ചിതയിലിരുന്നു ആരോ ചോദിച്ചു,
എവിടെ ക്രിസ്തുമസ്?
ശാന്തിയുടെ പിറന്നാള്‍!
അത് വെറും സ്വപ്നമോ?
രാത്രിയുടെ വെട്ടത്തില്‍
പ്രതീക്ഷയുടെ കരിനാമ്പില്‍
പണ്ടാരോ കണ്ട സ്വപ്നമോ?
അതെ, ഞാന്‍ കണ്ടുമറന്ന
ദിവാസ്വപ്നം.
വെറും മുത്തശ്ശിക്കഥയിലെ
സ്വപ്നം!
സുര്യനെ മുന്തുന്ന മണി-
ദുഃഖ മണി- മുഴങ്ങി;
പ്രാര്‍ഥിക്കാന്‍ സമയമായത്രേ.

Friday, December 1, 2000

The thorn behind the rose!

Once I chanced her to see,
She unfolded red lips, gee.

Her smile blossomed with light,
Splendid than the sun of night.

Flowing breeze was around her,
That caressing her like a brother.

She nodded me with tender face,
That I could take not a single pace.

Thereafter nothing more she did say,
Yet I was halted in the way.

Whence I caught her delightedly,
She did hot-petals close gently.

The thorn behind the lips speared the poor,
As if attacking from behind the door.

The guffaw she made did roar,
Inside my ears and upon the moor.

The brother ghost came at her call,
I did really feel that about to fall.

The roaring was back of my foot fall,
The storm did pursue till the hill.

Soon I covered with terror that kills,
The horror had me hop, not caring ills.

A trembling look for her owner I made,
But the creeper winding wall that hide.

I did take a glance at her never,
But was on hastily foot however.

The deadly laughter in memory was bright,
That gave me many sleepless night.

Monday, November 27, 2000

കാശ്മീര്‍

കടക്കുന്നു കഞജരന്‍ കലങ്ങിയ കണ്ണുമായ്,
കരിയുന്നു ഹിമവാന്‍ ആയിരം മിഴികളില്‍.

നിലയ്ക്കുന്നു കര്‍ണ്ണ പടങ്ങളില്‍ വെടിയൊച്ച,
നില്ക്കുന്നു അചലമായ് ജന്തു ലതാതികള്‍.

മനതാരിലായിരം സ്വപ്‌നങ്ങള്‍ നെയ്തു,
മലവാരത്തിലനേകം ജീവിതങ്ങള്‍ പെയ്തു.

മതാന്ധതയില്‍ കുതിര്‍ത്ത വേലുകള്‍ എയ്തു,
മദയറ്റ മസ്തകങ്ങള്‍ നൂറായിരം കൊയ്തു.

അലിഞ്ഞു അനിലനില്‍ രുധിര ഗന്ധം,
പൊലിഞ്ഞു പര്‍ജ്ജ്യം വഹ്നികണക്കെ.

വടിയുന്നു രോദനം ദാഹം പിണഞ്ഞിടുമ്പോള്‍,
വെടിയുന്നു ജീവന്‍ ദേഹം പിടഞ്ഞിടുമ്പോള്‍.

ചൂഴുന്നു വ്യസനത്താല്‍ കളത്രഹൃദ്ക്കള്‍,
ചുഴലുന്നു ശവങ്ങളെ തീവിഴുങ്ങിപ്പക്ഷി.

അഴലുന്നു ഉറ്റാരേ വെടിഞ്ഞ നിവാസികള്‍,
അഴിക്കുന്നു ചുറ്റാരെ കെട്ടിയ വേലിക്കെട്ടിനെ.

വിളങ്ങുന്നവിടെ ആകായഭാനു നിര്‍ന്നിമേഷം,
തിളങ്ങുന്നിവിടെ ചോരയില്‍ നിഷിക്ത വാള്‍.

വളയുന്നു അതിര്‍ത്തിയില്‍ മാ വരമ്പ്,
വളരുന്നു സോദരപ്പകയുടെ മാമരം.

മൊഴിയുന്നു മധുരവാചികള്‍ പ്രതിരോധസവിചന്‍,
പൊഴിയുന്നു ആയിരം വീര ജവത്മാക്കള്‍.

തൊഴിയുന്നു ദിനരാത്രങ്ങള്‍ അര്‍ത്ഥമില്ലാതെ,
കൊഴിയുന്നു കണ്ണീര്‍ ഭാരതാമ്മയില്‍.

വിശ്വാസം

തെളിവില്ലാത്ത ബോധ്യം ആണ് വിശ്വാസം (faith). എന്റേതാണെങ്കിൽ സത്യവിശ്വാസം ; അപരന്റേതാണെങ്കിൽ അന്ധവിശ്വാസം . രണ്ടും ഒന്നുതന്നെ ! തെളിവുള്...