Tuesday, July 20, 1999

ഭാരതം ഒരു ഭാരതം

കയറുന്നു തസ്കരന്‍ പീഡം
ഒഴിഞ്ഞ കീശയുമായ്‌.
ഭരിക്കുന്നു ചോരന്‍ പാരില്‍
പിഴിഞ്ഞ പാവങ്ങളെ.
നിറയ്ക്കുന്നു ധ്രതിയില്‍ കീശ
അണയുന്ന വിളക്കെന്നപോലെ.
ഇറങ്ങുന്നു പീഠിക ദസ്യൂ
നിറഞ്ഞ കേസുകളുമായ്.
ഓടുന്നു നിത്യവും മൂഡന്‍
രക്ഷയ്ക്കായ്‌ കോടതിതോറും.
ദുഃഖിച്ചു പാവ കോടികള്‍
അവരെ തിരഞ്ഞെടുത്തതിനായ്.
ഓര്‍ക്കുന്നു ദുഃഖത്തോടന്നവര്‍
അവനോതിയ പഞ്ചാരവാക്കുകള്‍.
ഗാന്ധി പിറന്ന മണ്ണിലോ
കാട്ടുന്നിവ ഗാന്ധാരിമക്കള്‍.
പണ്ഡിറ്റിരുന്ന പീഡത്തിലോ
ഞരങ്ങുന്നു രാത്രീഞ്ചര്‍.
നിനക്കാവുമോ ഭാരതമാതെ
ഇവയെല്ലാം കാണാതിരുപ്പാന്‍.
ത്രിക്കടലില്‍ പാദത്തെ ഊന്നി
ന്രിത്തമാടുന്ന ജനനീ,
നിന്നിലെ പാലിനെ മോന്തി
മെതിക്കുന്നവര്‍ നിന്‍ നെഞ്ചില്‍.
നീ നൊന്തുപെറ്റ മക്കള്‍
മരിക്കുന്നു പരസ്പരം വെട്ടി.
ഒഴുക്കുന്നു നിന്നുടെ മാറില്‍
രക്തപ്പുഴയുടെ പെരുവെള്ളച്ചാട്ടം.
ഒഴുക്കുന്നു നിന്‍ കഷ്ടമോര്‍ത്താല്‍
തോരാതെ മിഴിനീര്‍ത്തുള്ളികള്‍!

വാര്‍ത്തകളെ നിങ്ങള്‍ മരിക്കൂ...


ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!