നന്ദിയൊരായിരം അച്ഛന്-
യെന്‍ ഭാരതീയ മേനിക്കായ്.
സ്നേഹം തോരാതെയമ്മയ്ക്ക്-
യെന്‍ മലയാള അത്മാവിനായ്.
ശാപം ഒരുപോലെയിരുവര്‍ക്കു-
മെന്‍ മനുഷ്യജന്മത്തിനായ്.
(തരുവാന്‍ മറ്റൊന്നും
ഇല്ലായ്കയാല്‍
തരുന്നു ശാപം, മോക്ഷപ്രാപ്തിയ്ക്കായ്.)
തെളിവില്ലാത്ത ബോധ്യം ആണ് വിശ്വാസം (faith). എന്റേതാണെങ്കിൽ സത്യവിശ്വാസം ; അപരന്റേതാണെങ്കിൽ അന്ധവിശ്വാസം . രണ്ടും ഒന്നുതന്നെ ! തെളിവുള്...