Monday, November 27, 2000

കാശ്മീര്‍

കടക്കുന്നു കഞജരന്‍ കലങ്ങിയ കണ്ണുമായ്,
കരിയുന്നു ഹിമവാന്‍ ആയിരം മിഴികളില്‍.

നിലയ്ക്കുന്നു കര്‍ണ്ണ പടങ്ങളില്‍ വെടിയൊച്ച,
നില്ക്കുന്നു അചലമായ് ജന്തു ലതാതികള്‍.

മനതാരിലായിരം സ്വപ്‌നങ്ങള്‍ നെയ്തു,
മലവാരത്തിലനേകം ജീവിതങ്ങള്‍ പെയ്തു.

മതാന്ധതയില്‍ കുതിര്‍ത്ത വേലുകള്‍ എയ്തു,
മദയറ്റ മസ്തകങ്ങള്‍ നൂറായിരം കൊയ്തു.

അലിഞ്ഞു അനിലനില്‍ രുധിര ഗന്ധം,
പൊലിഞ്ഞു പര്‍ജ്ജ്യം വഹ്നികണക്കെ.

വടിയുന്നു രോദനം ദാഹം പിണഞ്ഞിടുമ്പോള്‍,
വെടിയുന്നു ജീവന്‍ ദേഹം പിടഞ്ഞിടുമ്പോള്‍.

ചൂഴുന്നു വ്യസനത്താല്‍ കളത്രഹൃദ്ക്കള്‍,
ചുഴലുന്നു ശവങ്ങളെ തീവിഴുങ്ങിപ്പക്ഷി.

അഴലുന്നു ഉറ്റാരേ വെടിഞ്ഞ നിവാസികള്‍,
അഴിക്കുന്നു ചുറ്റാരെ കെട്ടിയ വേലിക്കെട്ടിനെ.

വിളങ്ങുന്നവിടെ ആകായഭാനു നിര്‍ന്നിമേഷം,
തിളങ്ങുന്നിവിടെ ചോരയില്‍ നിഷിക്ത വാള്‍.

വളയുന്നു അതിര്‍ത്തിയില്‍ മാ വരമ്പ്,
വളരുന്നു സോദരപ്പകയുടെ മാമരം.

മൊഴിയുന്നു മധുരവാചികള്‍ പ്രതിരോധസവിചന്‍,
പൊഴിയുന്നു ആയിരം വീര ജവത്മാക്കള്‍.

തൊഴിയുന്നു ദിനരാത്രങ്ങള്‍ അര്‍ത്ഥമില്ലാതെ,
കൊഴിയുന്നു കണ്ണീര്‍ ഭാരതാമ്മയില്‍.

വിശ്വാസം

തെളിവില്ലാത്ത ബോധ്യം ആണ് വിശ്വാസം (faith). എന്റേതാണെങ്കിൽ സത്യവിശ്വാസം ; അപരന്റേതാണെങ്കിൽ അന്ധവിശ്വാസം . രണ്ടും ഒന്നുതന്നെ ! തെളിവുള്...