Thursday, February 28, 2019

എതിരാളി

ഒരുനാൾ
വലുതാവാൻ തീരുമാനിച്ചപ്പോളാണ്
മനസിലായത്,
എനിക്ക് ഒരു എതിരാളി ഇല്ലെന്നും
എന്നിലെ എതിരാളി നിഷ്പ്രഭനാണെന്നും.
അതുകൊണ്ടാവാം
ഞാനിത്ര ചെറുതായത്...

Wednesday, February 20, 2019

Philosophy or Science?

Philosophy is idealization of reality.
Science is materialization of reality.
And I found myself to be a materialist!

Monday, December 31, 2018

ക്യാൻസർ

ക്യാൻസർ...

കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാത്രേ...

അല്ല, വളരുന്നത് നല്ലതല്ലേ?

അതിനു നമ്മൾ മെലിഞ്ഞ ശരീരം ഇഷ്ടപ്പെടുന്നവരല്ലേ?

അപ്പോൾ ശരീരത്തിനുപകരം

ക്യാൻസർ മനസിന്‌ വന്നെങ്കിൽ അല്ലേ?

Thursday, November 22, 2018

പൊരുത്തം

Tinder-ൽ photo-ഇല്ലാത്തതിനാൽ ഞാൻ ഭർത്താവിനെയും അവൻ എന്നെയും date-നു ക്ഷണിച്ചപ്പോൾ മനസിലായി, ഞങ്ങൾ തമ്മിൽ ഉത്തമ പൊരുത്തം ആണെന്ന്...!

Wednesday, September 12, 2018

സ്വപ്നങ്ങൾ!

നാം കാണുന്ന സ്വപ്നങ്ങൾ, അതിലെ കഥാപാത്രങ്ങൾ ചിന്തിക്കുന്നതായിരുന്നെങ്കിൽ എത്ര നന്നായേനെ... നിർഭാഗ്യവശാൽ അത് നമ്മുടെ വെറും ആഗ്രഹങ്ങൾ മാത്രം ആയിപ്പോകുന്നു!

Sunday, June 17, 2018

ഒരു മുത്തശി നുണക്കഥ

പണ്ട് പണ്ട് ഒരു നക്ഷത്രം അവന്റെ അമ്മയോട് ചോദിച്ചു അത്രേ, അവന്റെ അച്ഛൻ എവിടെ എന്ന്. അവന്റെ അമ്മ ഇങ്ങു ഭൂമിയിൽ ചൂണ്ടി പറഞ്ഞത്രേ, മരിക്കുന്ന നക്ഷത്രങ്ങൾ ആണ് പിന്നീട്‌ ഗ്രഹങ്ങളും മനുഷ്യരും ഒക്കെ ആയിത്തിരുന്നത്... ഇത് കേട്ട മുത്തശിയാണത്രേ ഒരു നുണക്കഥ ഉണ്ടാക്കിയത്!


  1. If death is a full stop in a sentence, birth is the first letter in the next one! Nerveless, the language could be very different!

Tuesday, May 1, 2018

സംസ്കാരമോ അന്ധവിശ്വാസമോ?



പണ്ട് 28 കെട്ടുന്നത് തീർത്തും ശാസ്ത്രീയമായിരുന്നു, ശാസ്‌ത്രീയ കലണ്ടർ.

എന്നാൽ ഇന്ന് കലണ്ടർ നോക്കി 28 കെട്ടുന്നതിനെ നാം സംസ്കാരം എന്നുവിളിക്കുന്നു, വിവരമുള്ളവർ അന്ധവിശ്വാസം എന്നും.

അപ്പോൾ ഒരുകൂട്ടം അന്ധവിശ്വാസങ്ങളുടെ ഓമനപ്പേരാണ് സംസ്കാരം.

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!