മനുഷ്യനായ്
പിറന്നുവത്രേ
വെറും
മനുഷ്യനായ് പിറന്നുവത്രെ.
രാവിലെ
എന്നും എണീക്കണമത്രേ
അതും
അതിരാവിലെതന്നെ വേണമത്രെ.
പല്ലുകള്‍
വിടാതെ തേയ്ക്കണമത്രേ
അതും
രാവിലെ തന്നെ വേണമത്രെ.
പേരിനെങ്കിലും
കുളിക്കണമത്രേ
അതും
സോപ്പുതേയ്ച്ചു വേണമത്രെ.
ഭക്ഷണം
മുറയോടെ കഴിക്കണമത്രേ
അതും
വേവിച്ചു തന്നെ വേണമത്രെ.
കോളേജില്‍
ഒരുങ്ങി പോകണമത്രേ
അതും
ബുക്കുകള്‍ കൈയില്‍ വേണമത്രെ.
പരീക്ഷകള്‍
എന്നും എഴുതണമത്രേ
അതും
നല്ലമാര്‍ക്കോടെ തന്നെ വേണമത്രെ.
കൂട്ടുകള്‍
അത്യാവശ്യത്തിനു കൂടാമത്രേ
അതും
ആണുങ്ങള്‍ മാത്രമായിരിക്കണമത്രെ.
ആഗ്രഹങ്ങള്‍
വാനോളം അകാമത്രേ
അതും
തന്നില്‍ കുഴിച്ചിടുക വേണമത്രെ.
സ്വപ്‌നങ്ങള്‍
കാണുക പാപമത്രേ
അതും
യാഥാര്‍ഥ്യംവെടിഞ്ഞവ വേണ്ടയത്രെ.
ജ്യാതിമതങ്ങള്‍
ശക്തമായ് എതിര്‍ക്കാമത്രേ
അതും
തന്‍റെ കാര്യത്തില്‍ വേണ്ടയത്രെ.
സത്യസന്ധത
രക്തത്തില്‍ അലിയണമത്രേ
അതും
ജീവരക്ഷയ്ക്കായ് മാത്രം വേണമത്രെ
കദറുമുണ്ടുതന്നെ
മേലില്‍ ചുറ്റണമത്രേ
അതും
ചെളിപുരളാത്തത് വേണമത്രെ.
പണം
വാരിവാരി കൂട്ടണമത്രേ
അതും
അന്യനെക്കാള്‍ കൂടുതല്‍ വേണമത്രെ.
സ്വാതന്ത്ര്യം
ആവോളം നുകരാമത്രേ
അതും
ജീവിതക്കൂട്ടില്‍ കിടന്നു വേണമത്രെ.
ഇടവിടാതെയെപ്പോഴും
ശ്വാസിക്കണമത്രേ
അതും
നിശ്വാസം ഇടകലര്‍ന്നു വേണമത്രെ.
ജീവിതം
ജീവിച്ചു തീര്‍ക്കണമത്രേ
അതും
ഇങ്ങനെതന്നെ വേണമത്രെ.
മനുഷ്യനായ്
ഞാന്‍ പിറന്നുവത്രേ
അതെ
വെറും മനുഷ്യനായ് പിറന്നുവത്രെ.
(കറുപ്പി
മോറിലെ പിണണാക്ക് തുടച്ചതാണോ? അതോ എന്നെ പരിഹസിച്ചത് തന്നെയാണോ? കളിയാക്കിയതായിരിക്കും.
ഞാനെന്തിനാ കാലത്തേ എണീറ്റ് പല്ല് തേയ്ക്കുന്നത്? ഉച്ചയ്ക്കായാല്‍ പോരെ?
അല്ലെങ്ങില്‍ അവളെപ്പോലെ തേയ്ക്കാതിരുന്നൂടെ? എന്തുചെയ്യാം കറുപ്പീ, ഞാന്‍ വെറും
മനുഷ്യനായിപ്പോയില്ലേ?)