Saturday, October 26, 2002

മോക്ഷപ്രാപ്തി

നന്ദിയൊരായിരം അച്ഛന്-
യെന്‍ ഭാരതീയ മേനിക്കായ്‌.
സ്നേഹം തോരാതെയമ്മയ്ക്ക്-
യെന്‍ മലയാള അത്മാവിനായ്.
ശാപം ഒരുപോലെയിരുവര്‍ക്കു-
മെന്‍ മനുഷ്യജന്മത്തിനായ്.

(തരുവാന്‍ മറ്റൊന്നും ഇല്ലായ്കയാല്‍
തരുന്നു ശാപം, മോക്ഷപ്രാപ്തിയ്ക്കായ്‌.)

Sunday, October 20, 2002

ഭ്രാന്തന്‍

ഞാനെന്തു തെറ്റു ചെയ്തു
ഭ്രാന്തനെന്നു വിളിക്കുവാന്‍,
ഭൂതത്തെ പരിണയിച്ചതോ
ഭാവിയെ പ്രണയിക്കുന്നതോ, യതോ
മൂന്നുമൊന്നിച്ചു പറ്റായ്കയാല്‍
വര്‍ത്ത‍മാനത്തെ മറന്നതോ?

ഒറ്റക്കണ്ണന്‍

വിളിച്ചു ജനമെന്നെ
കാണുവാനൊരു കണ്ണുണ്ടായിരിന്നിട്ടു-
‘മൊറ്റക്കണ്ണന്‍, വെറും ഒറ്റക്കണ്ണന്‍!’
വിളികേട്ട് സഹികെട്ട്
ഞാനുമവരെ വിളിച്ചു
‘ഇരട്ടക്കണ്ണന്‍, ഭയങ്കര ഇരട്ടക്കണ്ണന്‍!’

(പിന്നാല്‍ നടക്കുന്ന വെറുമുറുമ്പുപോല്‍
പിന്നാലായിടുവാനാഗ്രഹമില്ലായ്കായാല്‍)

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!