Monday, December 25, 2000

ഒരു ദിവാസ്വപ്നം

കണ്ണിനെ താഴിട്ട് പൂട്ടി
തണുപ്പിനെയും പുതച്ചു
‘അസൈമെന്‍റ്റ്’നെ തലയിണയാക്കി
ഞാന്‍ മരിച്ചു,
ആസ്ഥാനത്തെ കൈയിന്‍റെ ചൂടില്‍
ചെറിയൊരു മരണം.
അങ്ങ് അകലെ
ഇരുട്ടിന്‍റെ അങ്ങേയറ്റത്ത്
ഉറക്കെപുഞ്ചിരിക്കുന്നു
ഒരു പല്ലുന്തിയ താരന്‍.
അവന്‍ നീട്ടി പാടുന്നു
താരാട്ടുപാട്ട്.
ഊഴ്‌ന്നിറങ്ങുന്നത്
വാരിതിയുടെ മാറില്‍.
അതേറ്റുപാടുവാന്‍ ചീവീടുകള്‍,
ഗളത്തിലെ പാറകള്‍ക്കിടയില്‍
ചിരട്ടയിട്ടു മാന്തല്‍.
ശ്ര്യഗം കൊണ്ട് ഹനുമാന്‍ കണക്കെ
അതും പേറി മന്ദമാരുതന്‍.
അവന്‍ എന്നെ തലോടി, മെല്ലെ
കാതിലെന്തോ മന്ത്രിച്ചു;
ഒരിക്കല്‍ കൂടി വന്നെത്തി
ആ സ്വര്‍ഗ്ഗത്തിന്‍റെ പുഞ്ചിരി.
കാക്കിണ മുനവാള്‍ കൊണ്ട് കീറിയ
ഹൃദയത്തിന്‍ ചാലില്‍
കുടിലിന്‍റെ വക്കില്‍
ഒരു നുറുങ്ങു വെട്ടവുമായ്‌, ചേക്കെറുവാന്‍
അവന്‍ വീണ്ടും വന്നത്രേ.
അതെ വീണ്ടും വന്നൊരു
ക്രിസ്തുമസ്.
ആ കടും തണുപ്പിന്‍റെ കൊടുംചൂടില്‍
ഞാന്‍ ഉണര്‍ന്നു;
അല്ല ഉണര്‍ത്തിയതാണ്,
ഗര്‍ഭപാത്രത്തില്‍ കത്രികപോല്‍
കര്‍ണപടത്തെ വെട്ടിമുറിക്കുന്ന ശബ്ദം.
അങ്ങകലെ മാമലകള്‍ക്കപ്പുറം
അഫ്ഗാനിസ്ഥാനില്‍ വീണ
ബോംബിന്‍റെ ചോരമണം.
തീതുപ്പിപ്പായുന്ന ടാങ്കുകള്‍ക്കിടയില്‍
വെടിയുന്ന ജീവനോട്
മല്ലിടുന്ന ജന്മങ്ങള്‍.
ചക്രങ്ങളില്‍ അമരുന്ന ദേഹങ്ങള്‍;
ഞരങ്ങല്‍
കാതുകളില്‍ ഗര്‍ജ്ജനങ്ങള്‍.
എന്‍റെ ഉദരത്തില്‍ ജ്വലിക്കുന്നു
ഹൃദയത്തില്‍ കത്തുന്ന സമുദ്രം.
കരളിന്‍റെ ചിതയിലിരുന്നു ആരോ ചോദിച്ചു,
എവിടെ ക്രിസ്തുമസ്?
ശാന്തിയുടെ പിറന്നാള്‍!
അത് വെറും സ്വപ്നമോ?
രാത്രിയുടെ വെട്ടത്തില്‍
പ്രതീക്ഷയുടെ കരിനാമ്പില്‍
പണ്ടാരോ കണ്ട സ്വപ്നമോ?
അതെ, ഞാന്‍ കണ്ടുമറന്ന
ദിവാസ്വപ്നം.
വെറും മുത്തശ്ശിക്കഥയിലെ
സ്വപ്നം!
സുര്യനെ മുന്തുന്ന മണി-
ദുഃഖ മണി- മുഴങ്ങി;
പ്രാര്‍ഥിക്കാന്‍ സമയമായത്രേ.

No comments:

Post a Comment

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!