Friday, August 19, 2005

പ്രേമം

പ്രേമമേ,
നിന്നെ എന്തെന്ന് വിളിക്കാന്‍?
പ്രസവ വേദന
ഒരു വേദനയാണെങ്കില്‍
വേദനയെന്നു വിളിക്കാം.
നെല്ലിക്കയ്ക്ക്
വെറും കയ്പ്പാനുള്ളതെങ്കില്‍
കയ്പ്പെന്നു വിളിക്കാം.
പക്ഷെ...
അതെനിക്കെന്നും ഉപ്പാണ്,
കണ്ണുനീരിലെ ഉപ്പ്.
വര്‍ണ്ണക്കൂട്ടാണ്,
സ്വപ്നങ്ങളില്‍ കണ്ട മാരിവില്ലാണ്.
മിന്നിത്തിളങ്ങുന്ന
പളുങ്കാണ്,
പൊട്ടിച്ചിതറിയ പളുങ്ക്.
മൈലുകള്‍ കടന്ന
കൈക്കുമ്പിളിലെ
ദാഹ ജലമാണ്...
ആരോ കണ്ടുമറന്ന കിനാവാണ്.
അന്ധന്‍റെ കൈയിലെ
റോസാപ്പൂവാണ്.
അതെ,
നീ
സുഖമുള്ള ഒരു വേദനയാണ്...

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!